അരിക്കുളw ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാലയത്തിലെയും പ്രധാന അധ്യാപകനും ഒരു സഹാധ്യാപകനുമുള്ള ത്രിദിന കമ്പ്യൂട്ടര്‍ ക്ലാസ് 2012 ഡിസംബര്‍ 23,24,25 തിയ്യതികളില്‍ ഊരള്ളൂര്‍ എം യു പി സ്കൂളില്‍...... പങ്കെടുക്കുക, വിജയിപ്പിക്കുക..

HISTORY

                                     അരിക്കുളം എ എല്‍ പി സ്കൂള്‍
             കൊല്ലിയേരി കുഞ്ഞിക്കണാരന്‍ നായര്‍ എന്ന വ്യക്തി ണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1914 ലാണ് സ്കൂള്‍ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം പട്ടാളത്തില്‍ ചേരുകയും 1914 ലെ ഒന്നാം ലോക മഹായുദ്ധത്തില്‍ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുള്ള സ്കൂള്‍ അംശം അധികാരിയായ കുഞ്ഞികൃഷ്ണന്‍ കിടാവിന് ലഭിച്ചു. ഗേള്‍സ് സ്കൂളായിട്ടായിരുന്നു അറിയപ്പെട്ടത്. പിന്നീട് മിസ്കഡ് സ്കൂളായി മാറി. 2005 ല്‍ ഇപ്പോഴുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു.
                കുഞ്ഞികൃഷ്ണന്‍ കിടാവിന്റെ മരണശേഷം മൂത്ത പുത്രന്‍ ബാലന്‍ കിടാവ് മാനേജറാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശെഷം ഭാര്യ പത്മാവതി അമ്മയ്ക്ക് മാനേജര്‍ സ്ഥാനം ലഭിച്ചു.

No comments:

Post a Comment